വധശ്രമക്കേസ്.. പ്രതികൾക്ക് 7 വർഷം തടവ്…
പാറശ്ശാല: വധശ്രമക്കേസിലെ പ്രതികൾക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. പാറശാല പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പരശുവയ്ക്കൽ കൊല്ലിയോട് ജി.എസ്.ഭവനിൽ കിങ്സ്ലി (സിലി – 39), പരശുവയ്ക്കൽ ആലുനിന്നവിള കരയ്ക്കാട് എം.ഇ. ഭവനിൽ ഷിജിൻ (29) എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. പരശുവയ്ക്കൽ കൊല്ലിയോട്എസ്.ബി.സദനത്തിൽ സഹോദരങ്ങളായ രാധാകൃഷ്ണൻ, ഭാസി എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.