വധശിക്ഷക്ക് വിധിക്കപ്പെട്ട മകന്റെ കൊലയാളിക്ക് അവസാന നിമിഷം മാപ്പ് നൽകി സൗദി പൗരൻ…..
മകന്റെ കൊലയാളിക്ക് വധശിക്ഷ വിധിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ മാപ്പ് നൽകി സൗദി പൗരൻ.കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുമ്പാകെയാണ് പിതാവ് മാപ്പ് നൽകിയത്. മോചനദ്രവ്യം നൽകി വധശിക്ഷയിൽ നിന്നും ഒഴിവാക്കാൻ മുമ്പ് നിരവധി തവണ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പിതാവ് വഴങ്ങിയിരുന്നില്ല.എന്നാൽ തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നേരിൽ കാണാനെത്തിയ പിതാവ് പ്രതിക്ക് മാപ്പ് നൽകുകയായിരുന്നു.
സൗദി ഹഫർ അൽബാത്തിനിലെ സ്വദേശി പൗരൻ അൽഹുമൈദ് അൽ ഹർബിയാണ് മകന്റെ ഘാതകന് അവസാന നിമിഷത്തിൽ നിരപാധികം മാപ്പ് നൽകി ഉദ്യോഗസ്ഥരെയും പ്രതിയെയും ഞെട്ടിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം ദിയാധനം നൽകി പ്രതിക്ക് മാപ്പ് നൽകാൻ നിരവധി തവണ ദയാഹർജിയുമായി പ്രതിയുടെ ബന്ധുക്കൾ അൽഹർബിയെയും കുടുംബത്തെയും സമീപിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം നിരസിക്കുകയാണുണ്ടായത്. ഒടുവിൽ ശിക്ഷ നടപ്പിലാക്കാൻ മിനുട്ടുകൾ മാത്രം അവശേഷിക്കവെ ഉദ്യോഗസ്ഥർ പിതാവിനോട് അന്തിമ അനുമതി തേടിയപ്പോഴാണ് മാപ്പ് നൽകുന്നതായി അറിയിച്ചത്. ഒരു നഷ്ടപരിഹാരവും കൂടാതെയാണ് നിരുപാധികം മാപ്പ് നൽകിയത്.