വണ്ടാനത്ത് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…
അമ്പലപ്പുഴ: വണ്ടാനത്ത് ഗൃഹനാഥൻ തൂങ്ങി മരിച്ചു. വണ്ടാനം പത്താഴത്തിങ്കൽ കെ.ആർ.പരമേശ്വരൻ (കുഞ്ഞുമോൻ 59) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിൽ എസ്.എൻ. കവലക്കു കിഴക്കുള്ള ആൾ താമസമില്ലാത്ത വീട്ടിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ബുധനാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ബാർബർ തൊഴിലാളിയാണ് മരിച്ച കെ.ആർ.പരമേശ്വരൻ.
ഭാര്യ: സുധ.
മക്കൾ: സുരാജ്, സുജിത്ത്, സജിത്ത്.
മരുമക്കൾ: ലക്ഷ്മി പ്രിയ, വിദ്യ.