വടക്കൻ കേരളത്തിൽ ശക്തമായ മഴ…ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു….

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ കനക്കുന്നു. കനത്തമഴയിലും വ്യാപക നാശനഷ്ടങ്ങളാണ് വടക്കൻ ജില്ലകളിലുണ്ടായിരിക്കുന്നത്. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.

Related Articles

Back to top button