വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം..മരണം 70 കടന്നു…

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. പ്രളയത്തെ തുടര്‍ന്ന് അസമില്‍ മരണം 70 കടന്നതായി റിപ്പോർട്ട്. 26 ലക്ഷം ആളുകള്‍ ദുരിതത്തിലായി.ആയിരക്കണക്കിന് ആളുകളാണ് ദുരിദാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ബ്രഹ്മപുത്രയടക്കം പല നദികളിലും ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്.എന്‍ഡിആര്‍എഫിന്‍റെ കൂടുതല്‍ സംഘങ്ങളെ സംസ്ഥാനത്തേക്ക് അയച്ചു. ഹിമാചല്‍, അരുണാചല്‍, യുപി എന്നിവിടങ്ങളിലും മഴക്കെടുതികള്‍ തുടരുകയാണ്. രാജസ്ഥാനിലെ ടോങ്കിലും പ്രളയ സമാന സാഹചര്യമാണ്.

അതേസമയം ഉത്തരാഖണ്ഡില്‍ വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും. ദേശീയ – സംസ്ഥാന പാതകളില്‍ പലയിടത്തും കൂറ്റന്‍ പാറക്കല്ലുകള്‍ വീണ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ബംഗാള്‍, സിക്കിം, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. മഴയുള്ള സംസ്ഥാനങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button