വടകര അശ്ലീല വീഡിയോ വിവാദം.. കെ.കെ ശൈലജക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ.എം.പി നേതാവ്….
വടകരയിലെ അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ എം പി നേതാവ് കെ എസ് ഹരിഹരൻ. കെ കെ ശൈലജക്കെതിരെയാണ് ആർഎംപി നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.
വടകരയിൽ യുഡിഎഫും ആർഎംപിയും സിപിഎം വർഗീയതക്കെതിരെയെന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ പ്രസംഗിക്കവേയായായിരുന്നു വിവാദ പരാമർശം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു വിവാദ പരാമർശം. പരാമർശം വിവാദമായതോടെ കെഎസ് ഹരിഹരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചു.