വടകരയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം…
വടകരയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. പാലയാട് സ്വദേശി വിഷ്ണുവിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ അർധരാത്രിയാണ് സംഭവം. സംഭവത്തില്‍ വീടിന് കേടുപാട് സംഭവിച്ചു. പരാതിയില്‍ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.