വടകരയിലെ 26 കിലോ സ്വർണതട്ടിപ്പ്….4.5 കിലോ സ്വർണം കണ്ടെത്തിയത്…
വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. കവർച്ചക്കേസ് പ്രതി മധ ജയകുമാർ സ്വർണ്ണം ഇവിടെ പണയം വയ്ക്കുകയായിരുന്നു. ഡിബിഎസ് ബാങ്കിൽ ജോലിചെയ്യുന്ന കാർത്തി എന്നയാളുമായി ചേർന്നാണ് പണയം വച്ചത്. കാർത്തിയുടെ സുഹൃത്താണ് പ്രതി മധ ജയകുമാർ. ഇനി 21.5 കിലോ സ്വർണ്ണം കൂടിയാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി മുന്‍ മാനേജര്‍ മധ ജയകുമാറിനെ തമിഴ്നാട്ടിലെത്തിച്ച് തെളിവെടുപ്പ് തുടരുകയാണ്.


