വടംവലി, പഞ്ച​ഗുസ്തി, യോ​ഗ…പിഎസ്‍സി നിയമനത്തിന് അധിക മാർക്ക് നൽകാൻ 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തി….

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ, മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് നിലിവുള്ള 40 കായിക ഇനങ്ങൾക്ക് പുറമെ 12 കായിക ഇനങ്ങൾ കൂടിയാണ് ഉൾപ്പെടുത്തുക. റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് ആന്റ് അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് ഉള്‍പ്പെടുത്തുക.

Related Articles

Back to top button