വഖഫ് ഭേദഗതിബില്‍ ഇന്ന് ലോക്‌സഭയില്‍….രാഷ്ട്രീയ നീക്കമെന്ന് പ്രതിപക്ഷം…
വിവാദ നിര്‍ദേശങ്ങള്‍ അടങ്ങിയ വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. വഖഫ് ബോര്‍ഡുകളില്‍ രണ്ട് മുസ്ലിം ഇതര വിഭാഗക്കാരെയും രണ്ട് വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ഏറ്റവും പ്രധാനം. ബില്ലിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.1995ലെ വഖഫ് നിയമത്തില്‍ 44 ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ബില്‍ നിയമം ആയാല്‍ വഖഫ് ഇടപാടുകളിലും, സ്വത്തു തര്‍ക്കങ്ങളിലും തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സവിശേഷാധികാരം ലഭിക്കും. ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനും വ്യവസ്ഥയുണ്ട്. നിലവിലെ നിയമം അനുസരിച്ച് വഖഫ് ബോര്‍ഡിലെ 6 അംഗങ്ങള്‍ തിരഞ്ഞെടുപ്പിലൂടെയാണ് സ്ഥാനം ഏല്‍ക്കുന്നത്. ഇനി മുതല്‍ മുഴുവന്‍ അംഗങ്ങളെയും സര്‍ക്കാരിന് നേരിട്ട് നിയമിക്കാം.