ലോറി ഗംഗാവലിപ്പുഴയിൽലേക്ക് വീണിട്ടില്ല; അർജുനായി മണ്ണിനടിയിൽ തിരച്ചിൽ…
ബെംഗളുരു: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുന്നു. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം വീണ്ടും പുനരാരംഭിച്ചു. ലോറി ഗംഗാവലിപ്പുഴയിൽലേക്ക് വീണിരിക്കാമെന്ന സംശയത്തിൽ നേവി നടത്തിയ തിരച്ചിലിൽ നടത്തിയിരുന്നു.
എന്നാൽ വാഹനം കണ്ടെത്താനായില്ല. അതിനാൽ വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് കണക്കുകൂട്ടൽ. മലയിടിഞ്ഞ് വീണുള്ള മണ്ണിനടിയിൽ വാഹനം കുടുങ്ങിയിട്ടുണ്ടോ എന്നതിൽ സംശയം നിലനിൽക്കുന്നു. ഇനിയുള്ളത് ആ പരിശോധനയാവും. മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചാകും പരിശോധന നടത്തുക.
രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. എന്നാൽ അപകടം നടന്ന് നാല് ദിവസമായിട്ടും രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നാണ് അർജുന്റെ കുടുംബം ആരോപിക്കുന്നത്.