ലോറിയും കാറും കൂട്ടിയിടിച്ച് അപകടം..മൂന്ന് വയസുകാരൻ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം…

ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളും കുട്ടിയുമടക്കം അഞ്ചു പേർ മരിച്ചു. മയിലാടുതുറൈ സ്വദേശിയായ മുഹമ്മദ് അൻവർ (56), ബന്ധു യാസർ അറാഫത്ത്, ഹാജിറ ബീഗം, ഹറഫത് നിശ, മകൻ അബ്നാൻ (മൂന്ന്) എന്നിവരാണ് മരിച്ചത്. രോഗിയെ സന്ദർശിച്ച് ചെന്നൈയിൽ നിന്ന് കുടുംബം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. യാസർ അറാഫത്താണ് കാർ ഓടിച്ചിരുന്നത്. ചിദംബരത്തെ പാലത്തിന് മുകളിൽവെച്ച് നിയന്ത്രണം വിട്ട് കാർ എതിർവശത്ത് നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അതിനിടെ, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ലോറി ഡ്രൈവർക്കായി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു

Related Articles

Back to top button