ലോറിക്കുള്ളില്‍ കിടന്നുറങ്ങിയ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം..പ്രതി പിടിയിൽ…

എറണാകുളം പെരുമ്പാവൂരിൽ ലോറിക്കുള്ളിൽ കിടന്നുറങ്ങിയ ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കന്യാകുമാരി കുലശേഖരം സ്വദേശി മണികണ്ഠനാണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

പെരുമ്പാവൂർ ടൗണിലെ എംസി റോഡിന് അരികിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്ത് അതിൽ കിടന്ന് ഉറങ്ങുകയായിരുന്നു ഡ്രൈവർ സന്തോഷ്.ഇവിടേക്ക് എത്തിയ മണികണ്ഠൻ കൈവശം ഉണ്ടായിരുന്ന കമ്പിവടി കൊണ്ട് സന്തോഷിനെ തലയ്ക്ക് അടിക്കുകയായിരുന്നു.. മണികണ്ഠനും സന്തോഷും തമ്മിൽ നേരത്തെ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിലെ വിരോധമാണ് ആക്രമണത്തിന് കാരണം. തലക്കും മുഖത്തും പരിക്കേറ്റ സന്തോഷ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം തെരച്ചിൽ ഊർജ്ജിതമാക്കിയ പൊലീസ് തിരുവനന്തപുരത്ത് നിന്നുമാണ് മണികണ്ഠനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button