ലോഡ്ജില്‍ മുറിയെടുത്ത 47കാരൻ മരിച്ചനിലയിൽ….

പേരാമ്പ്രയിലെ ലോഡ്ജില്‍ മുറിയെടുത്ത 47കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാരയാട് നെല്ലിയുള്ളപറമ്പില്‍ പ്രമോദ് (ഗോപി) ആണ് മരിച്ചത്. കോണ്‍ട്രാക്ടര്‍ ആയി ജോലി ചെയ്യുന്ന പ്രമോദ് കഴിഞ്ഞ ദിവസമാണ് പേരാമ്പ്രയിലെ ലോഡ്ജില്‍ മുറിയെടുത്തത്.രാത്രി വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് മാറ്റി.

Related Articles

Back to top button