ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം…

നാലാം ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് നാലാം ലോക കേരള സഭ തുടങ്ങിയത്. അനുശോചന സൂചകമായി ആദ്യദിവസത്തെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും സംസ്ഥാന സർക്കാർ മാറ്റിവെച്ചിരുന്നു.

അതേസമയം ലോക കേരള സഭയിൽ പ്രമുഖരായ പല പ്രതിനിധികളും പങ്കെടുത്തിരുന്നില്ല. നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ്ചെയർമാനുമായ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുത്തില്ല. . സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുനല്‍കിയിട്ടില്ല. മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും നേതൃത്വം നല്‍കുന്ന ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടക്കുന്നത്.

Related Articles

Back to top button