ലോക്സഭാ തിരഞ്ഞെടുപ്പ്..ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്..പ്രമുഖർ ഇവരൊക്കെ…
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 58 മണ്ഡലങ്ങളിലെ 889 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. കൂടാതെ ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും.
മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാർ എന്നിവരാണ് ആറാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.11.4 ലക്ഷം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. സംഘർഷ സാധ്യതയുള്ള പശ്ചിമ ബംഗാളിൽ സുരക്ഷ ശക്തമാക്കി. ജൂണ്‍ ഒന്നിന് നടക്കുന്ന ഏഴാംഘട്ടത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.