ലോക്സഭാ തിരഞ്ഞെടുപ്പ്…മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും….
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബംഗാൾ, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിലെ 50 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ ആകാംക്ഷ തുടരുകയാണ്.
ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് എഐസിസി ആസ്ഥാനത്ത് യോഗം ചേരും.