ലോക്കോപൈലറ്റുമാർക്ക് വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തുമെന്ന് ഉറപ്പ് നൽകി രാഹുൽഗാന്ധി…

രാജ്യത്തെ എല്ലാ ലോക്കോപൈലറ്റുമാരുടെയും ആശങ്കകൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ലോക്കോപൈലറ്റുമാരെ കണ്ടശേഷം ഇന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.നരേന്ദ്ര മോദി ഭരണകൂടത്തിൽ ലോക്കോപൈലറ്റുമാരുടെ ജീവിതം മുഴുവനായും താളംതെറ്റിയിരിക്കുകയാണെന്ന് പറഞ്ഞ രാഹുൽ ദശലക്ഷക്കണക്കിന് മനുഷ്യജീവനുകൾ ആശ്രയിക്കുന്ന ആളുകൾക്ക് സ്വന്തം ജീവിതത്തിൽ വിശ്വാസമില്ലെന്നും പറഞ്ഞു. ‘എഞ്ചിനുകളിൽ ടോയ്‍ലെറ്റുകൾ ഇല്ല, എത്ര മണിക്കൂർ ജോലി ചെയ്യണമെന്നോ ലീവുകൾ എങ്ങനെയെന്നോ അറിയില്ല. ഇവർ മാനസികമായും ശാരീരികമായും തകർന്നിരിക്കുകയാണ്’ രാഹുൽ കൂട്ടിച്ചേർത്തു.

Related Articles

Back to top button