ലോക്കറുകൾക്ക് മുൻനിര ബാങ്കുകൾ ഈടാക്കുന്ന ചാർജുകൾ ഇതാണ്….

ആഭരണങ്ങൾ, രേഖകൾ, മറ്റ് പ്രധാനപ്പെട്ട  വസ്തുക്കൾ എന്നിവ  സംരക്ഷിക്കാൻ  ബാങ്കുകൾ നൽകുന്ന സുരക്ഷിത  സൗകര്യമാണ് ബാങ്ക് ലോക്കറുകൾ. മോഷണം, തീപിടിത്തം, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയ്‌ക്ക് മികച്ച പരിഹാരമാണ് ബാങ്ക് ലോക്കറുകൾ . ഓരോ ബാങ്കുകളും വ്യത്യസ്തമായ നിരക്കുകളാണ് ലോക്കർ സേവനങ്ങൾക്ക് ഈടാക്കുന്നത്. രാജ്യത്തെ പ്രധാന ബാങ്കുകൾ ലോക്കർ സേവനങ്ങൾക്ക് ഈടാക്കുന്ന തുക പരിശോധിക്കാം എസ്ബിഐ ഏറ്റവും ചെറിയ ലോക്കറിന് 2000 രൂപയും ജിഎസ്ടിയുമാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഈടാക്കുന്നത്. ഏറ്റവും വലിയ ലോക്കറിന് 12,000 രൂപയും ജിഎസ്ടിയും നല്‍കണം. പഞ്ചാബ് നാഷണല്‍ ബാങ്ക് ഗ്രാമീണ മേഖകളില്‍ ഏററ്റവും ചെറിയ ലോക്കര്‍ സേവനം നല്‍കുന്നതിന് പഞ്ചാബ് നാഷണല്‍ ബാങ്കിന് 1250 രൂപയും നഗര മേഖലകളില്‍ 2000 രൂപയും നല്‍കണം. ഒരു വര്‍ഷത്തേക്ക് സൗജന്യമായി 12 തവണ ലോക്കര്‍ തുറക്കാം. അതിന് ശേഷം ഓരോ തവണ ലോക്കര്‍ തുറക്കുന്നതിനും 100 രൂപ വീതം അധികം നല്‍കണം കനറ ബാങ്ക് ഏറ്റവും ചെറിയ ലോക്കറിന് ഗ്രാമീണ മേഖലകളില്‍ 1000 രൂപയും നഗര മേഖലകളില്‍ 2000 രൂപയുമാണ് കനറ ബാങ്ക് ഈടാക്കുന്നത്. ജിഎസ്ടി അധികമായി ഈടാക്കും. എച്ച്ഡിഎഫ്സി ബാങ്ക് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ഗ്രാമീണ മേഖലകളില്‍ 550 രൂപയാണ് ഏറ്റവും ചെറിയ ലോക്കറിന് ഈടാക്കുന്നത്. നഗര മേഖലകളിലിത് 1350 രൂപയാണ്. ഐസിഐസിഐ ബാങ്ക് ഗ്രാമീണ മേഖലകളില്‍ ചെറിയ ലോക്കറിന് 1200 രൂപയും നഗര പ്രദേശങ്ങളില്‍ 3500 രൂപയുമാണ് ഐസിഐസിഐ ബാങ്ക് ഈടാക്കുന്നത്.

Back to top button