ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഫ് തരംഗം..20 സീറ്റും യുഡിഎഫ്…
വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് ലോക്പോൾ മെഗാ സർവ്വേ.2019 ന് സമാനമായ വിജയമാണ് പ്രവചിക്കുന്നത്.ആകെയുള്ള സീറ്റുകളിൽ 18മുതൽ 20 വരെയും യുഡിഎഫ് നേടുമെന്നാണ് പ്രവചനം.എൽ ഡി എഫിന് പൂജ്യം മുതൽ രണ്ടു സീറ്റാണ് പ്രവചിക്കുന്നത്.
ഓരോ ലോക്‌സഭാ മണ്ഡലത്തിലേയും 1350 പേരില്‍ നിന്നാണ് അഭിപ്രായം നേടിയത്. 2019 ല്‍ 20 ല്‍ 19 ഉം യു ഡി എഫ് ആയിരുന്നു നേടിയിരുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് എല്‍ ഡി എഫിന് ഇത്തവണ തിരിച്ചടിയാകുക എന്നാണ് റിപ്പോർട്ടുകൾ.മണിപ്പൂര്‍ കലാപം, ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അതിക്രമം എന്നിവ കാരണം ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ കയറിക്കൂടാനുള്ള ബി ജെ പി ശ്രമം പരാജയപ്പെടും. തല്‍ഫലമായി ക്രിസ്ത്യാനികള്‍ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ മൂന്നാമതും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ മുസ്ലീങ്ങള്‍ ഭയപ്പെടുന്നു. ഇത് യുഡിഎഫിന്റെ വോട്ടില്‍ പ്രതിഫലിക്കുമെന്നും സർവ്വേ പറയുന്നു.
സംസ്ഥാനത്ത് ഹിന്ദുത്വ രാഷ്ട്രീയം കളിക്കാനുള്ള ബി ജെ പിയുടെ ശ്രമം പരാജയപ്പെടും. അറിയപ്പെടാത്തതും ദുര്‍ബലരുമായ സ്ഥാനാര്‍ത്ഥികളെ ബി ജെ പി നിര്‍ത്തിയതും യു ഡി എഫിന് അനുകൂലമായി മാറും എന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. ഏപ്രില്‍ 26 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.