ലോകസഭാ തിരഞ്ഞെടുപ്പ്… മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നു….

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ 16 മുതല്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കുന്ന ജൂണ്‍ 6 വരെ പെരുമാറ്റച്ചട്ടം ബാധകമായിരിക്കുന്നതാണ്. കേരളത്തില്‍ രണ്ടാം ഘട്ടമായ ഏപ്രില്‍ 26ണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ 28ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4 ആണ്. സൂക്ഷ്മപരിശോധന ഏപ്രില്‍ 5ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 8 ആണ്. ജൂണ്‍ 4
ആണ് വോട്ടെണ്ണല്‍.

രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും കര്‍ശനമായും പാലിക്കപ്പെടേണ്ട പ്രധാനപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍:-

.സര്‍ക്കാരിന്റെ പുതിയ പദ്ധതികളൊന്നും തന്നെ പ്രഖ്യാപിക്കുവാന്‍ പാടുള്ളതല്ല.

.ജില്ലക്കകത്തുള്ള എല്ലാ സ്ഥലമാറ്റങ്ങളും മാതൃക പെരുമാറ്റച്ചട്ടം അവസാനിക്കുന്നതുവരെ നടത്തുവാന്‍ പാടുള്ളതല്ല.

.ഔദ്യോഗിക ജോലികള്‍ പ്രചാരണവുമായോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായോ കൂട്ടിക്കലര്‍ത്തുവാന്‍ പാടില്ല.

.വോട്ടറുടെ ജാതിയമായോ, വര്‍ഗീയമായോ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ പാടില്ല.

.മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെയോ അണികളുടെയോ വ്യക്തിപരമായ വിഷയങ്ങള്‍ വിമര്‍ശിക്കാന്‍ പാടുള്ളതല്ല.

.അമ്പലങ്ങള്‍, പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ പാടുള്ളതല്ല.

.രാത്രി 10.00 മണിക്കും രാവിലെ 06.00 മണിക്കും ഇടയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.

ജനപ്രാധിനിത്യനിയമം വകുപ്പ് 77 പ്രകാരം സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ത്ഥിയുടെ ഏജന്റോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകവും കൃത്യവുമായ അക്കൗണ്ട് സൂക്ഷിക്കേണ്ടതാണ്.
പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കുമ്പേള്‍ ശ്രദ്ധിക്കേണ്ടവ

Related Articles

Back to top button