ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു….സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന…

ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 24ന് മെക്‌സികോയില്‍ മരിച്ച 59കാരന് പക്ഷിപ്പനിയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധ, ആദ്യമായി ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒയുടെ പ്രസ്താവനയില്‍ പറയുന്നു. വൈറസ് ബാധിച്ചതിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായി മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 59 കാരനാണ് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ‘വൈറസിന്റെ ഉറവിടം അജ്ഞാതമാണ്. മെക്‌സിക്കോയിലെ കോഴികളില്‍ എ (എച്ച് 5 എന്‍ 2) വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,’ ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button