ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മഹാശിവലിംഗത്തിന് വീണ്ടും ലോക അംഗീകാരം….

പാറശ്ശാല : ലോക റെക്കോർഡുകളിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതി ചെയുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തി ലെ മഹാശിവലിംഗത്തിന് വീണ്ടും ലോകഅംഗീകാരം . ഗ്ലോബൽ റെക്കോർഡ്‌സ് & റിസർച്ച് ഫൗണ്ടേഷൻന്റെ നാഷണൽ റെക്കോർഡ്‌സ് എന്ന അംഗീകാരം ആണ് ലഭിച്ചത് . സംഘടനയുടെ ഉദ്യോഗസ്ഥർ ക്ഷേത്രത്തി ൽ എത്തി വിശദമായി പരിശോധിച്ചതിനു ശേഷമാണ് അംഗീകാരം നൽകിയത് . അംഗീകാര സർട്ടിഫിക്കറ്റ്ഛത്തീസ്ഗഡ് റവന്യു വകുപ്പ് മന്ത്രി ടങ്ക് റാം വർമ ക്ഷേത്ര മഠാധിപ തി സ്വാമി മഹേശ്വരാനന്ദ സരസ്വതിയ്ക്ക് കൈമാറി . കുടുംബ സമേതം എത്തിയ മന്ത്രി ക്ഷേത്രദർശനവും ശിവലിംഗ ദർശനവും നടത്തിയതിനു ശേഷമാണ് മടങ്ങിയത് . വിസ്മയങ്ങൾ നിറഞ്ഞകാഴ്ചകളാണെന്നും മറ്റെവിവിടെയും കാണാത്ത ഈ കാഴ്ചകൾ നിറഞ്ഞ ക്ഷേത്രവും മഹാശിവലിംഗവും 80 അടി ഉയരത്തിൽഅത്ഭുതകരമായ ഹനുമാനും കാണാതെ പോകുന്നത് വളരെ നഷ്ടമാണെന്നും ഇനിയും ഒരുപാട് അംഗീകാരങ്ങൾ ഈ മഹാശിവലിംഗം കരസ്ഥമാക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌തുത ചടങ്ങിൽ ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം പങ്കെടുത്തു .

Related Articles

Back to top button