ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കുമായി ബജാജ്….

ഓട്ടോ ലോകത്തെ ആദ്യത്തെ സിഎന്‍ജി ബൈക്ക് ബജാജ് ഇന്ന് അവതരിപ്പിക്കും. മോട്ടോര്‍ സൈക്കിളിന് ഫ്രീഡം 125 എന്ന് പേരിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 125 സിസി എന്‍ജിനുമായി വരുന്ന ബൈക്കിന് സിഎന്‍ജി, പെട്രോള്‍ ഇന്ധന ഓപ്ഷനുകള്‍ ഉണ്ടാവും. എളുപ്പത്തില്‍ ഇന്ധന ഓപ്ഷന്‍ മാറ്റാന്‍ കഴിയുന്ന വിധമായിരിക്കും രൂപകല്‍പ്പന.പെട്രോള്‍ ബൈക്കുകളെ അപേക്ഷിച്ച് സിഎന്‍ജി ബൈക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ പുറന്തള്ളുന്നത് കുറവായിരിക്കും. അതുകൊണ്ട് സിഎന്‍ജി ബൈക്ക് പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Related Articles

Back to top button