ലോകകപ്പ് ജേതാക്കളുടെ വിക്ടറി മാർച്ച്..തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് പരുക്ക്..ഒഴിവായത് വൻ ദുരന്തം…
ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ഒരുക്കിയ സ്വീപ്പറാണ് പരുപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നാണ് അധികൃതർ പറഞ്ഞു.
മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിലാണ് ടീം അംഗങ്ങൾ വിക്ടറി മാര്‍ച്ച് നടത്തിയത്.ലക്ഷകണക്കിന് ആരാധകര്‍ക്കിടയിലൂടെ ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് മുന്നോട്ട് പോകാന്‍ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു.കനത്ത മഴയെ അവഗണിച്ചായിരുന്നു ആളുകൾ മുബൈലേക്ക് ഒഴുകിയെത്തിയത്.മറൈൻ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യൻ താരങ്ങള്‍ റോഡിന്‍റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു.