ലോകകപ്പ്..ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിനിടെ അഞ്ചുവയസുകാരന് ദാരുണാന്ത്യം…

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിനിടെ അപകടം.അഞ്ച് വയസുകാരൻ മരിച്ചു.പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ സ്റ്റീൽ ചീള് വയറ്റിൽ തുളച്ച് കയറിയാണ് കുട്ടി മരിച്ചത്.മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ജബൽ പൂരിലാണ് സംഭവം നടന്നത്.

പടക്കം പറന്നു പോകുമെന്ന് കരുതി സ്റ്റീൽ ഗ്ലാസുകൊണ്ട് മൂടിയ ശേഷം പൊട്ടിക്കാൻ യുവാക്കൾ തീരുമാനിച്ചു.തുടർന്ന് പടക്കം പൊട്ടിച്ചപ്പോൾ ഗ്ലാസ് പല കഷണങ്ങളായി ചിതറി. ആ കഷണങ്ങളിലൊന്ന് അകലെ നിന്നിരുന്ന കുട്ടിയുടെ വയറ്റിൽ തുളച്ചു കയറുകയായിരുന്നു.കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന് വരികയാണ്.

Related Articles

Back to top button