ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി പന്ത് മതി..സഞ്ജുവിനെ കയ്യൊഴിഞ്ഞ് മുന്‍ താരങ്ങള്‍….
ടി20 ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജു സാംസണിനേക്കാള്‍ മിടുക്കന്‍ റിഷഭ് പന്താണെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍.ബംഗ്ലാദേശുമായുള്ള ഏക സന്നാഹ മല്‍സരത്തില്‍ റിഷഭ് കസറുകയും സഞ്ജു ഒരു റണ്‍സുമായി ബാറ്റിങില്‍ ഫ്‌ളോപ്പാവുകയും ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.വിക്കറ്റ് കീപ്പിങില്‍ രണ്ടു പേരുടെയും കഴിവ് താരതമ്യം ചെയ്യുമ്പോള്‍ സഞ്ജു സാംസണേക്കാള്‍ കേമന്‍ റിഷഭ് പന്ത് തന്നെയാണ്. ബാറ്റിങിനെക്കുറിച്ചല്ല നമ്മള്‍ ഇവിടെ സംസാരിക്കുന്നത്. ബാറ്റിങിനയെും ഇക്കൂട്ടത്തിലേക്കു കൊണ്ടുവരാം. പക്ഷെ അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ വളരെ മികച്ച ബാറ്റിങാണ് റിഷഭ് കാഴ്ചവച്ചിട്ടുള്ളതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
നേരത്തെ, സൗരവ് ഗാംഗുലിയും പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. നന്നായി കീപ്പ് ചെയ്യുന്ന പന്ത് സ്‌പെഷ്യല്‍ ടാലന്റാണെന്നും പന്തിന്റെ ബാറ്റിംഗ് മികവ് ടീമിന് ഗുണം ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.