ലോകകപ്പിന് ശേഷം രോഹിത് വിരമിക്കും..കാരണം ഹാര്‍ദ്ദിക് പാണ്ഡ്യ….
ടി20 ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദ്ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ രോഹിത് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിനെതുടര്‍ന്നാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഐ പി എല്ലിൽ മോശം പ്രകടനം കാഴ്ചവെച്ചിട്ടും ഹാര്‍ദ്ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയും ഇന്ത്യയുടെ ഉപനായക സ്ഥാനം നല്‍കുകയും ചെയ്തിരുന്നു.
എന്നാൽ ഹാര്‍ദ്ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും താത്പര്യമില്ലായിരുന്നു. എന്നാല്‍ ബാഹ്യസമ്മര്‍ദ്ദമാണ് ഹാര്‍ദ്ദിക്കിന് ടീമില്‍ സ്ഥാനം നല്‍കാന്‍ നിര്‍ബന്ധിതരാക്കിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.