ലൈബ്രറിക്ക് പുസ്തകങ്ങളും അംഗൻവാടികൾക്ക് ഫർണീച്ചറും

മാവേലിക്കര- തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ ബാല സൗഹൃദ പഞ്ചായത്ത്, വിജ്ഞാന മുറ്റം, ലൈബ്രറി സ്ഥാപിക്കൽ, അംഗൻവാടികൾക്ക് ഫർണീച്ചർ എന്നീ പ്രോജക്ടുകളുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം നോവലിസ്റ്റ് കെ.കെ.സുധാകരൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.കെ.മോഹൻകുമാർ അധ്യക്ഷനായി. 1,50,000 രൂപ ചിലവാക്കി ലൈബ്രറി ഷെൽഫും ബുക്‌കുകളും, 4,91,625 രൂപ ചിലവാക്കി ചാരു ബെഞ്ചും ടേബിളും കസേരയും അംഗൻവാടികൾക്ക് വാങ്ങി നൽകി. വൈസ് പ്രസിഡന്റ്‌ മിനി ദേവരാജൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ശിവരാമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ.ശ്രീനാഥ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ റജി.കെ, സലീനവിനോദ്, പഞ്ചായത്ത് സെക്രട്ടറി എ.കെ.സിനി, ഐ.സി.ഡി.എസ്‌ സൂപ്പർവൈസർ സുനിത, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ലക്ഷ്മി, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button