ലൈഫ് പദ്ധതിക്ക് തിരിച്ചടിയായി നിർമ്മാണ വസ്തുക്കളുടെ വില വർദ്ധന…
കൊച്ചി: സംസ്ഥാനത്തെ നിർമ്മാണ വസ്തുക്കളുടെ വിലയിലെ വൻവർധനവ് ലൈഫ് പദ്ധതിക്ക് തിരിച്ചടി. 40 ശതമാനം വരെ വിലകൂടിയതോടെ നിലവിലെ പദ്ധതി വിഹിതത്തിൽ വീടുകളുടെ പണി പാതിവഴിയിലാണ്. പഴയ വീട് പൊളിച്ച് പണിയുന്നവർക്കും ലൈഫ് വീടുകളൊരുങ്ങാത്ത അവസ്ഥയിൽ വാടകത്തുക വലിയ ബാധ്യതയാണ്.