ലൈംഗീകാതിക്രമക്കേസ് പ്രതി പ്രജ്ജ്വല്‍ രേവണ്ണ വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം…
ബലാത്സംഗക്കേസിലെ പ്രതിയും സസ്‌പെന്‍ഷനിലായ ജനതാദള്‍ നേതാവുമായ പ്രജ്വല്‍ രേവണ്ണ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തില്‍ വൻ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം.ഇന്‍ഡ്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വെയാണ് ഹാസനില്‍ പ്രജ്ജ്വുല്‍ രേവണ്ണയുടെ തുടര്‍വിജയം പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശ്രേയസ് പട്ടേലിനെതിരെ വന്‍ വിജയം നേടുമെന്നാണ് പുറത്തുവന്ന എക്‌സിറ്റുപോളുകള്‍ പറയുന്നത്.ദേവഗൗഡയുടെ പകരക്കാരനായി 2019ലാണ് പൗത്രനായ പ്രജ്ജ്വല്‍ രേവണ്ണയെ ഇവിടെ സ്ഥാനാര്‍ത്ഥിയായത്. ബിജെപിയുടെ എ മഞ്ജുവിനെ പരാജയപ്പെടുത്തിയായിരുന്നു 2019ല്‍ പ്രജ്ജ്വല്‍ രേവണ്ണ ആദ്യമായി ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.