ലൈം​ഗിക ബന്ധത്തിന് സമ്മതിച്ചില്ല… ഭാര്യയെ….

ലൈം​ഗിക ബന്ധത്തിന് സമ്മതിക്കാത്തതിൽ കുപിതനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 20കാരിയും പിഞ്ചുകുഞ്ഞിന്റെ അമ്മയുമായ ജാൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജാതവത് തരുൺ(24) ആണ് അറസ്റ്റിലായത്. ലൈം​ഗികബന്ധം നിരസിച്ചതിന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെ‌ടുത്തുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

2021ലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഓട്ടോ ഡ്രൈവറായ തരുൺ വിവാഹ ശേഷം ഭാര്യയുമൊത്ത് ഹൈദരാബാദിലേക്ക് കു‌ടിയേറി. കാജാഭാ​ഗ് ഏരിയയിലായിരുന്നു താമസം. ഏപ്രിൽ 16ന് ജാൻസ് പെൺകുഞ്ഞിന് ജന്മം നൽകി. സംഭവം ദിവസം വളരെ ക്ഷീണിതയാണെന്നും ലൈം​ഗിക ബന്ധത്തിന് തയ്യാറല്ലെന്നും ജാൻസി പറഞ്ഞു. എന്നാൽ തരുൺ നിർബന്ധിച്ചു. ജാൻസി കടുത്ത എതിർപ്പുയർത്തിയതോടെ തരുൺ വായും മൂക്കും കൈകൊണ്ട് പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞ ജാൻസിയുടെ വായിൽ നിന്ന് നുരയും പതയും വരുകയും ബോധരഹിതയാ‌കുകയും ചെയ്തു. ഭയന്ന തരുൺ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ഒവൈസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റോമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ജാൻസിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

Related Articles

Back to top button