ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു : സഹപാഠികൾ വിദ്യാർത്ഥിനിയെ വിഷം നൽകി കൊന്നു
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചെന്നാരോപിച്ചു 19 കാരിയെ നിർബന്ധപൂർവം സഹപാഠികൾ വിഷം കുടിപ്പിച്ചു.
ഗുരുതരാവസ്ഥയിൽ ആയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു.
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പെൺകുട്ടിയെ സഹപാഠികൾ ബലമായി തടഞ്ഞുനിർത്തി വിഷം കുടിപ്പിച്ചത്. തുടർന്ന്, വീട്ടിലെത്തിയ പെൺകുട്ടി ഛർദ്ദിക്കുകയും, വീട്ടുകാർ അവളെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
സഹപാഠികൾ വിദ്യാർത്ഥിനിയെ നിരന്തരമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നെന്നും ഇതിനെക്കുറിച്ച് മുൻപ് പരാതിപ്പെട്ടിരുന്നെന്നും പെൺകുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. എന്നാൽ, തെളിവുകളുണ്ടായിട്ടും പ്രതികളിൽ ആരെയും ഇതുവരേക്കും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
രാജസ്ഥാനിലെ ഭരത്പുരിലാണ് സംഭവം.
ഭരത്പുരിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പ്രതികൾ എന്നാണ് പോലീസിന് ലഭിച്ച തെളിവുകളിൽ വ്യക്തമാകുന്നത്.