ലൈംഗിക പീഡന കേസ് തിരിച്ചടിയായി പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക്..

ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ കർണാടകയിലെ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക്. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 30,000 കടത്തി. ലൈംഗിക പീഡന കേസിൽ പ്രതിയായ പ്രജ്വൽ 34 ദിവസം വിദേശത്ത് ഒളിവുജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയ ഇയാളെ വിമാനത്താവളം വളഞ്ഞാണ്
പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക കോടതി ഇയാളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജയിലിൽ കഴിയവേയാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.

Related Articles

Back to top button