ലൈംഗിക പീഡനം… പിതാവുമായി ലൈംഗിക ബന്ധത്തിന്….

പ്രണയം നടിച്ച് വിവാഹ വാഗ്ഗാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഹിന്ദു യുവാവെന്ന പേരിൽ പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. യുവാവ് തന്നെ മാംസ ഭക്ഷണം കഴിക്കാനും പ്രതിയായ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലാണ് സംഭവം.

അങ്കിത് എന്ന പേരിലാണ് യുവാവ് 24കാരിയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പ് പറഞ്ഞ് ആബിദ് യുവതിയെ ശാരീരികബന്ധത്തിനു പ്രേരിപ്പിച്ചു. പലതവണ ലൈംഗിക ബന്ധതത്തിൽ ഏർപ്പെട്ടു. പിന്നീടാണ് യുവതി താൻ വഞ്ചിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. യുവാവ് മാംസം കഴിക്കുകയും യുവതിയെ കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തതോടെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് ചതി മനസിലാക്കുന്നത്.

ചോദ്യം ചെയ്തതോടെ സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർച്ചയായി തന്നെ പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ ആരോപിച്ചതായി ഇന്ത്യാ ടുഡേ റുപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ തന്നെ നിർബന്ധിച്ച് മതം മാറ്റിയതായും, യുവാവിന്‍റെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും മാംസഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞതോടെ യുവാവിന്റെ കുടുംബാംഗങ്ങൾ മർദിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. പ്രതിയായ ആബിദിന്‍റെ വീട്ടിൽ തടവുകാരിയെപ്പോലെയായിരുന്നു യുവതി. അവിടെ നിന്ന് ഓടിരക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്തതായി സിറ്റി പൊലീസ് സൂപ്രണ്ട് രാഹുൽ ഭാട്ടി അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button