ലൈംഗിക അതിക്രമ പരാതി..അധ്യാപിക അറസ്റ്റിൽ…
പതിമൂന്നുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ വനിതാ അധ്യാപിക അറസ്റ്റിൽ. ഒമ്പതാം ക്ലാസുകാരിയുടെ അമ്മയുടെ പരാതിയിലാണ് അദ്ധ്യാപിക അറസ്റ്റിലായത്.ഉദയംപാളയം സ്വദേശി എസ് സൗന്ദര്യ (32)യെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറുമാസമായി അന്നൂരിനടുത്ത് കുറുമ്പപാളയത്തെ സ്വകാര്യ സ്‌കൂളിൽ സോഷ്യൽ സയൻസ് അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു സൗന്ദര്യ.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായി സൗഹൃദത്തിലായ ശേഷം സ്വവർഗരതിയിലേക്ക് ആകർഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സൗന്ദര്യ നേരത്തെ പല സ്ഥലങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടി അമ്മയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ അമ്മ അന്നൂർ പോലീസിൽ നൽകിയ പരാതിയിൽ അധ്യാപികയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.