ലൈംഗികാവയവ ചിത്രം കമന്റിടും..ലൈംഗിക ചുവയുള്ള വാക്കുകളും, ചിത്രങ്ങളും അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്നു..സൈബർ ലോകത്തും നടിമാർക്ക് രക്ഷയില്ല…
സിനിമാ മേഖലയിലെ നടിമാരും ചില നടന്മാരും ഓണ്‍ലൈന്‍ പീഡനത്തിനരയാകുന്നതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമർശം. ഫേസ്ബുക്കും മറ്റു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചില അശ്ലീല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തുകൊണ്ട് പരസ്യമായി ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ട്രോളിങ്ങിന് വിധേയരാകുകയും നിരവധി സന്ദേശങ്ങള്‍ വാട്സാപ്പില്‍ പ്രചരിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.നഗ്‌ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഉൾപ്പെടെ കമന്റിട്ട്, പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് .ഇതിനു പുറമെയാണ് അശ്ലീല ചുവയുള്ള ട്രോളുകൾ. വാട്സാപ് മുഖേനയും കടുത്ത സൈബർ ആക്രമണമാണ് അരങ്ങേറുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓൺലൈൻ പീഡനം പൊതുസമൂഹത്തിൽ നിന്നുള്ളതാണെന്നും സിനിമാ മേഖലയിൽ നിന്നുള്ള ആരുമല്ലെന്നും സമ്മതിക്കാം. സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെ മാത്രമല്ല, മറ്റു പല സ്ത്രീകൾക്കെതിരെയും ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. സമൂഹം ഇപ്പോൾ നേരിടുന്ന ഒരു സാധാരണ പ്രശ്നമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.