ലൈംഗികാതിക്രമ പരാതി..മുൻകൂർ ജാമ്യം തേടി മണിയൻപിള്ള രാജു…
ലൈംഗികാതിക്രമ കേസിൽ നടൻ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു. ഫോർട്ട് കൊച്ചി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.എറണാകുളം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചത്. ഹർജി സെപ്റ്റംബർ ആറിലേക്ക് മാറ്റി.നടിയുടെ പരാതിയിൽ ഐപിസി 356, 376 വകുപ്പുകൾ പ്രകാരമാണ് മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റിൽ വച്ച് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.