ലുഡോ കളിച്ച് പണം തീർന്നു.. ഒടുവിൽ സ്വയം പണയം വെച്ച് യുവതി…
ലുഡോ കളിച്ച് പണം നഷ്ടപ്പെട്ട യുവതി സ്വയം പണയം വെച്ചു. വീട്ടുടമയോടാണ് യുവതി പന്തയം വെച്ചത്. പണം മുഴുവന്‍ തീർന്നതോടെ സ്വയം പണയം വെക്കുകയായിരുന്നു. ആ കളിയിലും യുവതി തോറ്റു. ഇതോടെയാണ് വിവരം ഭര്‍ത്താവിനെ അറിയിച്ചത്. രേണു എന്ന യുവതിയാണ് ലുഡോ കളിക്ക് അടിമപ്പെട്ട് സ്വയം പണയം വെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതാപ്ഗഢിലെ നഗർ കോട്‌വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം. രാജസ്ഥാനിലെ ജയ്പൂരിൽ ജോലി ചെയ്യുന്ന ഭർത്താവ് അയക്കുന്ന പണം ഉപയോഗിച്ചാണ് രേണു ഇത്രയും കാലം വീട്ടുടമസ്ഥനുമായി ചൂതാട്ടം നടത്തിയത്.
ലുഡോ ഗെയിമിന് അടിമയായിരുന്നു യുവതി. വീട്ടുടമസ്ഥനൊപ്പം അവൾ സ്ഥിരമായി ലുഡോ കളിക്കുമായിരുന്നു. ഒരു ദിവസം പന്തയത്തിൽ പണം മുഴുവൻ നഷ്ടപ്പെട്ടു. ഇതോടെ യുവതി സ്വയം പണയപ്പെടുത്തി. ആ മത്സരത്തിലും തോറ്റതോടെ യുവതി ഭർത്താവിനെ വിളിച്ച് സംഭവം മുഴുവൻ വിവരിച്ചു. ഭർത്താവ് പ്രതാപ്ഗഢിൽ എത്തി പൊലീസിൽ പരാതി നൽകി. സംഭവം ഭർത്താവ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടത്. ഭർത്താവ് ദേവകാലിയിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആറുമാസം മുമ്പ് ജയ്പൂരിൽ ജോലിക്ക് പോയ ഇയാൾ ജോലി ചെയ്ത് കിട്ടുന്ന ഭാര്യക്ക് അയച്ചുകൊടുത്തിരുന്നു.