ലീഗിന്റെ ബിജെപി വിരുദ്ധ നിലപാടുകളെ പുകഴ്ത്തി ബിനോയ് വിശ്വം….

മലപ്പുറം: മുസ്‌ലിം ലീഗിന്റെ ബിജെപി വിരുദ്ധ നിലപാടുകളെ പുകഴ്ത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്ക് വേണ്ടി കാലുമാറാൻ നിൽക്കുന്ന കോൺഗ്രസ് നീക്കത്തോട് സന്ധി ചെയ്യാനില്ലെന്ന് പറഞ്ഞ പാർട്ടിയാണ് മുസ്‌ലിം ലീഗ്‌ എന്ന് ബിനോയ് വിശ്വം പറഞ്ഞു.കാസർഗോഡ് പൈവളിഗെ പഞ്ചായത്തിലെ എൽഡിഎഫിനെതിരായ ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് പിന്താങ്ങിയപ്പോഴും മുസ്‌ലിം ലീഗ് എതിർത്തു. പൈവളിഗെയിൽ ബിജെപിയോടൊപ്പം നിന്ന കോൺഗ്രസിനെ എതിർത്ത ലീഗിനെ കുറ്റപ്പെടുത്താൻ സിപിഐ മണ്ടന്മാരല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ ബിജെപി വിരുദ്ധ നിലപാട് മാറാത്ത കാലം വരെ സിപിഐ എന്തിന് ലീഗിനെ വിമർശിക്കണമെന്നും അദ്ദേഹം ചോദിച്ചു. സമസ്ത ഉൾപ്പടെ മാറുന്ന ഇന്ത്യയെ ഉൾക്കൊള്ളുന്ന എല്ലാ ന്യൂനപക്ഷങ്ങളും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്താങ്ങുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Related Articles

Back to top button