ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിക്കില്ല…
എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം ഇന്നും സുപ്രീം കോടതി പരിഗണിക്കില്ല .മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കേസില്‍ വാദം നടക്കുന്നതിനാലാണു പരിഗണിക്കാത്തത്. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍ 110ാം നമ്പര്‍ കേസായിട്ടായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത് .
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിൽ ഉള്ളത് .ജൂലൈ 10നു പരിഗണിക്കാനായി മാറ്റിയ കേസ് സിബിഐയുടെ കൂടി അഭ്യർഥന പരിഗണിച്ചാണ് മേയ് ആദ്യം അന്തിമവാദം കേൾക്കാൻ നിശ്ചയിച്ചത്. ഇനി അവധിക്കുശേഷമേ പരിഗണിക്കാൻ സാധ്യതയുള്ളൂ.