ലാലുപ്രസാദ് യാദവിന്‍റെ വിശ്വസ്തൻ അറസ്റ്റിൽ…
മണല്‍ ഖനന അഴിമതി കേസിൽ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ വിശ്വസ്തൻ സുഭാഷ് യാദവിനെ ഇഡി അറസ്റ്റ് ചെയ്തു. സുഭാഷ് യാദവുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളില്‍ 14 മണിക്കൂര്‍ നടത്തിയ റെയ്ഡിനൊടുവിലാണ് അറസ്റ്റ് നടന്നത്. രണ്ട് കോടി രൂപയും, അഴിമതി വ്യക്തമാകുന്ന രേഖകളും പിടിച്ചെടുത്തെന്ന് ഇഡി അറിയിച്ചു. സുഭാഷ് യാദവ് ഡയറക്ടറായ ബ്രോഡ്സണ്‍ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ബിഹാര്‍ പൊലീസ് 20 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് ബിജെപി മറുപടി നൽകിയിരുന്നു. നരേന്ദ്ര മോദിക്ക് കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മോദി കാ പരിവാർ എന്ന മറുപടിയുമായി ട്വിറ്ററിൽ ബിജെപി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരിനൊപ്പം ഈ വാചകം കൂടി ചേർത്തു വച്ചാണ് മറുപടി നൽകിയിരിക്കുന്നത്.