ലാപ്ടോപ് വാങ്ങാനെത്തിയ ദലിത് വിദ്യാർഥിയെ അപമാനിച്ചു..പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെ പരാതി…

ലാപ്ടോപ് വാങ്ങാനെത്തിയ വിദ്യാർഥിയെ അപമാനിച്ചതായി പരാതി.പുളിക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയാണ് വിദ്യാർഥിയെ അപമാനിച്ചത്.ലാപ്ടോപ് വാങ്ങാനെത്തിയ വിദ്യാർഥിയോട് ദാനം നൽകുന്ന സാധനം വാങ്ങാൻ വന്നവൾ എന്ന് പറഞ്ഞ് അപമാനിച്ചതായി പരാതിയിൽ പറഞ്ഞു. ജാതിപേര് വിളിച്ച് അപമാനിച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം എസ്.പിക്ക് കുട്ടി പരാതി നൽകി.

2022- 23 വാർഷിക പദ്ധതി പ്രകാരം പട്ടിക ജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വാങ്ങനായാണ് ബിരുദ വിദ്യാർത്ഥിയും സഹോദരനും പുളിക്കൽ പഞ്ചായത്തിൽ എത്തിയത്. സമർപ്പിച്ച രേഖകൾ ശരിയല്ലെന്ന് പറഞ്ഞ് അസിസ്റ്റന്റ് സെക്രട്ടറി പൊതുമദ്യത്തിൽ അപമാനിച്ചു എന്നാണ് പരാതി.ജാതിപേര് വിളിച്ചതായും വിദ്യാർഥിനിയുടെ സഹോദരൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ വാർഡ് മെമ്പറെയും അസിസ്റ്റൻ്റ് സെക്രട്ടറി പ്രദീപ് അപമാനിച്ചതായി പറയുന്നു.എന്നാൽ ഒറിജിനൽ രേഖകൾ സമർപ്പിക്കാൻ ആവശ്യപെടുകയാണ് ഉണ്ടായതെന്നും വിദ്യാർഥിനിയുടെ പേരിൽ വന്ന ലാപ്ടോപ്പ് അവർക്ക് നൽകിയിട്ടും സ്വീകരിച്ചില്ലെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

Related Articles

Back to top button