‘ലാപത ലേഡീസ്’ സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും..ചീഫ് ജസ്റ്റിസിനൊപ്പം ആമിർ ഖാനും സിനിമ കാണും…

മികച്ച നിരൂപക പ്രശംസയോടെ ശ്രദ്ധ നേടിയ ചിത്രം ‘ലാപത ലേഡീസ്’ ഇന്ന് സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും. സുപ്രീം കോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടുബാംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് സ്പെഷ്യൽ ഷോ. ലിംഗസമത്വം പ്രധാന ഉള്ളടക്കമായ ചിത്രം കാണാൻ നടനും നിർമ്മാതാവുമായ ആമിർ ഖാനും സിനിമയുടെ സംവിധായിക കിരൺ റാവുവിനും പ്രത്യേക ക്ഷണമുണ്ട്.

സുപ്രീം കോടതി സ്ഥാപിതമായതിൻ്റെ എഴുപത്തിയഞ്ചാം വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ്, ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള ‘ലാപത ലേഡീസ്’ പ്രദർശിപ്പിക്കുക. സുപ്രീം കോടതിയിലെ സി-ബ്ലോക്ക് ഓഡിറ്റോറിയം, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സിലാണ് സ്ക്രീനിങ്ങിനുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സിനിമ കാണാനെത്തും. വൈകിട്ട് 4.15-നാണ് സിനിമയുടെ പ്രദർശനം.

Related Articles

Back to top button