ലാത്വിയയിൽ മലയാളി വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി…

വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ മലയാളി വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.ഇടുക്കി ആനച്ചാൽ അറക്കൽ ഷിന്റോ -റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിന്റോയെയാണ് കാണാതായത്. ലാത്വിയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു.

മറെൻ എൻജിനീയറിംഗ് കോഴ്സിനായി എട്ടുമാസം മുമ്പാണ് ആൽബിൻ ലാത്വിയയിലേക്ക് പോയത്. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളാണ് ആൽബിൻ്റെ വീട്ടുകാരെ വിവരമറിയിച്ചത്. ആൽബിനായി തെരച്ചിൽ തുടരുന്നുണ്ടെന്നാണ് ലാത്വിയിൽ നിന്ന് കിട്ടിയ വിവരമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

Back to top button