ലഹരി പാര്‍ട്ടി..റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരെ അന്വേഷണം…
ലഹരി പാർട്ടി നടത്തുന്നുവെന്ന ആരോപണത്തിൽ നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിർദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് യുവമോർച്ച നൽകിയ പരാതിയിലാണ് നടപടി.എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല.നടി റീമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു എന്നിവര്‍ക്കെതിരെ ഗായിക സുചിത്രയാണ് ഗുരുതരമായ ലഹരിപ്പാര്‍ട്ടി ആരോപണം ഉന്നയിച്ചത്. റീമയും ആഷിക്കും നടത്തിയ പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായും സുചിത്ര ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നുമാണ് സുചിത്രയുടെ ആരോപണം. സുചിത്രയ്‌ക്കെതിരെ റിമ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.