ലഹരികടത്ത് ആരോപണം..ആലപ്പുഴയിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളോടൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാൻ..വിവാദം…
ആലപ്പുഴയിൽ പാർട്ടി പുറത്താക്കിയ ആൾക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാൻ. നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ എ ഷാനവാസിനൊപ്പം ആണ് മന്ത്രി വേദി പങ്കിട്ടത്. ആലപ്പുഴ കാളാത്ത് നടന്ന സിപിഎമ്മിന്റെ സ്നേഹവീട് എന്ന പരിപാടിയുടെ താക്കോൽദാന ചടങ്ങിൽ ആയിരുന്നു സംഭവം.ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും എംഎൽഎയുമായ പി പി ചിത്തരഞ്ജനും വേദിയിലുണ്ടായിരുന്നു. കാളാത്ത് വാർഡ് കൗൺസിലർ ആണ് ഷാനവാസ്. പുറത്താക്കിയ ആളെ പാർട്ടി പരിപാടിയിൽ വേദിയിൽ ഇരുത്തിയത് പാർട്ടിക്കുള്ളിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
സിപിഎം നോർത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായതിനെ തുടർന്ന് കഴിഞ്ഞവർഷമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.