ലബനനിൽ ഇസ്രായേൽ ആക്രമണം..100ലേറെപ്പേർ കൊല്ലപ്പെട്ടു..നിരവധിപേർക്ക് പരുക്ക്…

ലെബനാനിൽ ഹിസ്ബുല്ലക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കം തുറന്ന യുദ്ധത്തിലേക്ക്. തെക്കൻ ലെബനനിൽ തിങ്കളാഴ്ച ഇസ്രായേൽ ആക്രമണം ശക്തമാക്കിയപ്പോൾ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 100 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 300 ലേറെ ഹിസ്ബ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ തിങ്കളാഴ്ച നരനായാട്ട് നടത്തിയത്. തെക്കൻ മേഖലയിലെ ബെക്ക താഴ്വര മുതൽ കിഴക്കൻ മേഖല വരെ അരമണിക്കൂറിനകം 80 തവണ വ്യോമാക്രമണം നടന്നതായി ലെബനാൻ ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

Related Articles

Back to top button