ലണ്ടനിൽ ഇന്ത്യൻ വംശജ കുത്തേറ്റ് മരിച്ചു..22കാരൻ അറസ്റ്റിൽ…
ലണ്ടനിൽ ഇന്ത്യൻ വംശജയായ സ്ത്രീ കുത്തേറ്റു മരിച്ചു.സംഭവത്തിൽ 22 കാരനായ യുവാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.നാഷണൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) മെഡിക്കൽ സെക്രട്ടറിയായി പാർട്ട് ടൈം ജോലി ചെയ്തിരുന്ന അനിത മുഖേയെയാണ് കൊല്ലപ്പെട്ടത്.
ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു 66 കാരിയായ അനിതയെ യുവാവ് ആക്രമിച്ചത്. ജലാൽ ഡെബെല്ല എന്ന യുവാവ് നെഞ്ചിലും കഴുത്തിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു.
സ്ഥലത്ത് പൊലീസെത്തുകയും പ്രതിയായ ഡെബെല്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. വിചാരണയ്ക്ക് ശേഷം പ്രതി കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് തീരുമാനിക്കുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു.