ലഗേജുമായി പടികൾ ഇറങ്ങവേ തെന്നിവീണു..ചെങ്ങന്നൂരിൽ പോർട്ടർക്ക് ദാരുണാന്ത്യം…
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ലഗേജുമായി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു.തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ. സോമൻ (71) ആണു മരിച്ചത്. രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു അപകടം നടന്നത്.
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് ട്രെയിനിൽനിന്ന് യാത്രക്കാരുടെ ലഗേജുമായി പടിക്കെട്ട് ഇറങ്ങവേ സോമൻ തെന്നി വീഴുകയായിരുന്നു.വീഴ്ചയിൽ ഇദ്ദേഹത്തിന്റെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.തുടർന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.